College Anthem

1. അനുപമസ്നേഹ ഗുണലയമേ
അറിവിൻ പൂർണ്ണനികേതനമേ
പുലരിയിൽ ഞങ്ങളൊന്നായിച്ചേർന്നു
നിൻതിരുനാമം വാഴ്ത്തുന്നു
അജ്ഞത തീർക്കാനണയും, ഞങ്ങളിൽ
വിജ്ഞാനക്കതിർ വീശിടുവാൻ
അലസതമാറ്റി അത്യുത്സാഹം
ഞങ്ങളിലെന്നും പൂവണിക

2. വിദ്യാദായിനി കർമോന്മേഷിണീ
വിമലസ്നേഹ കലാലയമേ ജയ!
സത്യം ധര്‍മം സേവനമെന്നതു
ജീവിതവ്രതമായ് പകരും ക്ഷേത്രം
നന്മയിലെങ്ങും മുന്നേറാനൊരു
സന്മതിയേകി ലസിക്കുന്നൂ!

എല്ലാവര്‍ക്കും വിജയം
പുനരെല്ലായ്പോഴും ക്ഷേമം
നാനാതുറകലുന്നതനിലകളില്‍
തനയര്‍ക്കമരാന്‍ മംഗളമരുളും
അമിതകൃപാനിധി നീ ജനനീ!

നിന്നുടെ മഹിമയിതേറട്ടെ
അതില്‍ നമ്മുടെ പുണ്യം പുലരട്ടെ! (2)
വിദ്യാദായിനി കര്‍മോന്മേഷിണീ
വിമലസ്നേഹകലാലയമേ, ജയ!
കലാലയമേ ജയ!
കലാലയമേ ജയ!

(Lyrics by Dr. A. M. Unnikrishnan, Former Reader in Malayalam)