“നിറവ്” സൗജന്യ ഭക്ഷണപ്പൊതി വിതരണം
24 November 2021
“നിറവ്” സൗജന്യ ഭക്ഷണപ്പൊതി വിതരണം.
ബസേലിയസ് കോളേജിന് മുൻപിൽ സ്ഥാപിച്ചിരിക്കുന്ന കൗണ്ടർ ആണ് ഇനി മുതൽ വിശക്കുന്നവരുടെ വയർ നിറയ്ക്കാനുള്ള സൗജന്യ ഭക്ഷണപ്പൊതി വിതരണത്തിന്റെ കേന്ദ്രമായി മാറുന്നത്. കോളേജിൽ ആവിഷ്കരിച്ച “നിറവ്” എന്ന പദ്ധതിയാണ് നൂറു കണക്കിന് ആളുകളുടെ വിശപ്പ് മാറ്റാൻ സാധിക്കുന്ന ഒന്നായി നാളെ (24/11/2021) തുടക്കം കുറിക്കുന്നത്. കോളേജ് വിദ്യാർത്ഥികളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണപ്പൊതികൾ വിശക്കുന്ന ആർക്കും ഇനി ഈ കൗണ്ടറിൽ നിന്നും എടുക്കാവുന്നതാണ്. എല്ലാ പ്രവർത്തിദിനങ്ങളിലും സൗജന്യ ഭക്ഷണ പൊതി വിതരണം ഉണ്ടായിരിക്കുന്നതാണ്. കോളേജിലെ NSS , NCC , MGOCSM, കോളേജ് യൂണിയൻ എന്നിവയുടെ സഹകരണത്തോടെ ആണ് “നിറവ്” പദ്ധതി ആരംഭിക്കുന്നത് .